Saturday, May 26, 2007

നിശാശലഭം




“രൂപാ.. തു സോ ഗയിഹെ ക്യാ ?...ഹം പഹുംചാ...

സില്‍വിയയുടെ ചോദ്യം കേട്ട രൂപ ഒരു ഞെട്ടലോടെ കണ്ണു തുറന്നു .
ദുബായ് ദു ഗ്രാന്റ് ഹോട്ടലിനുമുന്‍പില്‍ എത്തിയിരിക്കുന്നു.
“ജല്‍ദി ഉതരൊ... ആജ് ഹം ലേറ്റ് ഹൊ ഗയി..
ഇന്നു കരീം ഭായിയുടെ വായീന്ന് ഗാലി മുഴുവനും കേള്‍ക്കേണ്ടിവരും ..
രൂപാ... നീയാണിന്നു ലേറ്റ് ആക്കിയത്... ദുബായിലെ ട്രാഫിക് നിനക്കറിയണതല്ലേ..പ്രത്യേകിച്ചിന്നു വ്യാഴാഴ്ച്ചയയും ..

ബഹളമുണ്ടാക്കി കൊണ്ട് മോണിക്കയും, സില്‍വിയയും, അന്‍ജലിയും ഹോട്ടലിനുള്ളിലേക്കുകയറി, വലതു ഭാഗത്തായുള്ള സ്റ്റെപ്പുകള്‍ കയറാന്‍ തുടങ്ങി.എന്നും പെട്ടെന്നു റെഡി ആയി ഇവരെ കാത്തുനിന്നിരുന്ന ഞാനിന്നു ലേറ്റായതിനുകാരണം ,ഇറങ്ങുന്നനേരത്താണ് കിരണിന്റെ ഫോണ്‍ വന്നത് . ആ നേര്‍ത്ത ശബ്ദം കാതിലിപ്പോഴും അലയടിക്കുകയാണ്.

“രൂപാ ..ഇപ്പോ എനിക്കു പൊയ്ക്കാലു കൊണ്ടു നടക്കാന്‍ പറ്റുന്നുണ്ട് ....ആദ്യമുണ്ടായിരുന്ന വേദന കുറഞ്ഞു തുടങ്ങി..നമ്മുടെ മോന്റെ കൂടെ ഞാനാണിന്ന് ഹോസ്പ്പിറ്റലില്‍ പോയത് .. അവന്റെ ഓപ്പറേഷന്റെ ഡേറ്റ് ഫിക്സ് ചെയ്തു...നീ... വരില്ലെ ... അവന്‍ നിന്നെ തിരക്കുന്നുണ്ട്...രൂപാ... നീയിനി തിരിച്ചുപോകരുത്..ഇവിടെ എനിക്കുനീയില്ലാതെ .... റിയലി ഐ മിസ്സ് യൂ... ഉള്ളില്‍ വന്ന തേങ്ങലടക്കി കിരണിനോട് വരാമെന്നുറപ്പു നല്‍കുംബോള്‍ മറ്റൊന്നും ആലോചിച്ചില്ല.

രൂപാ... തു ഉദര്‍ ഘടാ ഹെ ക്യാ...
വീണ്ടും സില്‍വിയ അവര്‍ മുകളിലെത്തിക്കഴിഞ്ഞു.വേഗം സ്റ്റെപ്പുകള്‍ കയറി മുകളിലത്തെ റസ്റ്റോറന്റിലും നല്ലതിരക്കുണ്ട്. ഇടതുവശത്തുള്ള കോര്‍ണറില്‍ സ്വര്‍ണ്ണലിപിയില്‍ ഗ്രാന്റ് സിഗര്‍ ബാര്‍ എന്നെഴുതിയ ബോര്‍ഡറിലേക്കു വെറുതെ മിഴികളുയ‍ര്‍ത്തി. ഇവിടത്തെ ബാര്‍ ഡാന്‍സര്‍ ആയി ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ഏതാണ്ട് ഒരുവര്‍ഷമാകുന്നു.പണക്കാരനല്ലാത്ത കിരണിനെ സ്നേഹിച്ചു കല്ല്യാണം കഴിച്ചതിനു , ഇങ്ങനൊരു മകള്‍ തങ്ങള്‍ക്കില്ലെന്നു പറഞ്ഞ അച്ചനും അമ്മയും.എന്നിട്ടും കലി തീരാതെ ഗുണ്ടകളും ചേട്ടനും ചേര്‍ന്നു കിരണിന്റെ കാലുതല്ലിതകര്‍ക്കുകയായിരുന്നു.ഉണ്ടായിരുന്നതെല്ലാം വിറ്റും കടം വാങ്ങിയും കിരണിനെ ചികിത്സിച്ചു . ഒപ്പം താങ്ങായി ഉണ്ടായിരുന്നത് കിരണിന്റെ പ്രായം ചെന്ന നാനിയും നാനായും ആ‍ണ്.ഇതിനിടയില്‍ ‍ ഒരശനിപാധം കണക്കെ, തങ്ങള്‍ക്കു പിറന്ന മകന്‍ മുന്നയുടെ കൊച്ചുതലച്ചോറില്‍ കാന്‍സര്‍ എന്ന ഭീകരസത്വം അവനെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്നുവെന്ന സത്യം അറിഞ്ഞത്. ബോംബെ തെരുവിലെ ഗല്ലികളിലൊന്നിലെ കൊച്ചുമുറിയുടെ വാടകയും , രണ്ടുപേരുടെ ‍ ചികിത്സാച്ചിലവും, കടവും കൊണ്ട് വിഷമിച്ചിരുന്ന സമയത്താണ് കിരണിന്റെ കൂട്ടുകാരിലൊരാള്‍ ദുബായിലൊരു സ്കൂളിലെക്കു ഡാന്‍സ് ടീച്ചറുടെ വിസയുണ്ടെന്നു പറഞ്ഞത് . ഇവിടെത്തിയപ്പോഴാണ് ചതി മനസ്സിലായത് തിരിച്ചു പൊകാനാകാതെ ഇത്രയും നാള്‍ പിടിച്ചുനില്‍ക്കുകയായിരുന്നു . ഇവിടെയുള്ള മിക്കവരും എന്നെപോലെ ഒരു തരത്തിലല്ല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ചതിയില്‍പ്പെട്ടവരാണ് .

ചിന്തകള്‍ക്കു വിരാമമിട്ടുകൊണ്ട് അപ്പോഴെക്കും കൊച്ചു ഇടനാഴികപോലെ തോന്നിക്കുന്ന നടപ്പാതയുടെ അറ്റത്തുള്ള ഗ്രീന്‍ റൂമിലെത്തിയിരുന്നു .അവിടെ ചിത്രാ അക്കയും സമീനാ ദിദിയും മേക്കപ്പു ചെയ്യുന്നു. കൂട്ടത്തില്‍ ഏറ്റവും പ്രായം ചെന്നവരാണവര്‍.മോണിക്കയും സില്‍വിയയും ഇപ്പൊള്‍ സ്റ്റേജിലെത്തിയിരിക്കും.
“രൂപാ... ആജ് ബി സാഠി ....
തും സൊതി നഹി ഹെ ക്യാ..
തേരി ആംഖോം കെ നീച്ചെ കാലാ രംഗ് ഓര്‍ ബട്താ ദികായാ..ഉദര്‍ മേക്കപ്പ് ഓര്‍ ടാലൊ ബേഠി... “

സമീനാ ദീദിയുടെ വാക്കുകള്‍ക്കു മറുപടിനല്‍കാതെ ഗ്രീന്‍ റൂമില്‍നിന്നും സ്റ്റേജിലെക്കു നടന്നു .അവിടെ ഡാന്‍സ് തുടങ്ങിയിരിക്കുന്നു .സ്റ്റേജിന്റെ ഏറ്റവും പുറകിലായി ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ എല്ലാവരും നിരന്നിരുന്നിരിക്കുന്നു.താനൊഴികെ മറ്റുള്ളവരെല്ലാം പല വര്‍ണ്ണങ്ങളിലുള്ള ചോളിയിലാണ് . ചിലര്‍ ദുപ്പട്ട അണിഞ്ഞിരുന്നില്ല.

യേ.... മേരാ ദില്‍ പ്യാര്‍ കാ ദീവാ‍നാ ............ ‘എന്ന ഗാനത്തിനനുസരിച്ചു നിര്‍ത്തംഅവതരിപ്പിച്ചുകൊണ്ടിരുന്നത് പുതിയ കുട്ടിയാണെന്നു തോനുന്നു.മഞ്ഞ സ്ലീവ് ലെസ്സ് ചോളിയാണു വേഷം . ഗുജറാത്തിയാണെന്നു കണ്ടാലറിയാം നല്ല ഗോതംബിന്റെ നിറമുണ്ടവള്‍ക്ക് ഫാനിന്റെ കാറ്റിലിളകിയാടുന്ന നീളന്‍ മുടിയും അലക്ഷ്യമായ് അണിഞ്ഞിരിക്കുന്ന ദുപ്പട്ടയും കൂടുതല്‍ സുന്ദരിയാക്കുന്നു ‍.കാണികളെ അവള്‍ കൈയിലെടുത്തുകഴിഞ്ഞു.
കരിഷ്മാ.. കരിഷ്മാ ... എന്നു ചിലര്‍ വിളിച്ചു പറയുന്നുണ്ട് .

അരണ്ടവെളിച്ചമുള്ള ആ ഹാളിലെ ടേബിളുകള്‍ക്കു ചുറ്റും ആളുകള്‍ നിറഞ്ഞിരിക്കുന്നു.പകല്‍ മാന്യന്മാരായ മധ്യവയസ്കരാണധികവും .പച്ച സാരിയുടുത്തു മലയാളികളായ രാധയും, ബിന്ദുവും ഓരോ ടേബിളിനടുത്തു ചെന്നു ഒഴിഞ്ഞഗ്ലാസുകളിലേക്കു മദ്യം നിറച്ചുകൊണ്ടിരിക്കുന്നു.
അടുത്ത ഗാനത്തിനും അവളുടെ പേരു തന്നെ നിര്‍ദ്ദേശിച്ചപ്പോള്‍ അനൌണ്‍സ് ചെയ്യുന്ന പ്രിന്‍സിനെ ദയനീയമാക്കി നോക്കി . ഉടനെ അവന്‍ രൂപയും കരിഷ്മയുംകൂടി അടുത്തഡാന്‍സെന്നു അനൌണ്‍സ് ചെയ്തെങ്കിലും ,സാരി ഉടുത്തു കളിക്കുന്ന തന്നെ പതിവുകാര്‍പോലും തിരിഞ്ഞു നോക്കുന്നില്ല. കരിഷ്മയുടെ നേര്‍ക്കു ആളുകള്‍ പോയിന്റ്കാര്‍ഡുകള്‍ എറിയുകയാണ് അതില്‍ 50 ധിര്‍ഹംസ് മുതല്‍ 500 വരെ ഉണ്ടാകും .അതില്‍ നിന്നു നല്ലൊരു പങ്കു ഡാന്‍സറിനും കിട്ടും.
വ്യാഴാഴ്ച്ചകളില്‍ കൂടുതല്‍ കിട്ടാറുണ്ട് . മുന്നയുടെ ഓപ്പറേഷനും, തന്റെ യാത്രക്കുംകൂടി ഇനിയും കുറച്ചു കൂടി കാശു വേണമായിരുന്നു.ഈ വ്യാഴാഴ്ച്ച യാണു തന്റെ ഏക പ്രതീക്ഷ ഇതു നഷ്ടപ്പെട്ടാല്‍ !

‍ അടുത്ത ഡാന്‍സിനും അവളെ തന്നെവിളിച്ചപ്പോള്‍ പിടിച്ചു നില്‍ക്കാനാകാതെ സ്റ്റേജില്‍നിന്നിറങ്ങി ഗ്രീന്‍ റൂമിലേക്ക് കരഞ്ഞുകൊണ്ട് ഓടുകയായിരുന്നു .ആശ്വസിപ്പിക്കാനായി പിറകില്‍ വന്ന സമീനാ ദീദി യുടെ കണ്ണുകളും നിറഞ്ഞിരുന്നു.

“ അരെ പഗ് ലി കിതനി ബാര്‍ കഹാ ധാ നാ..
യേ സാഠി ച്ചോട്കര്‍ . ഇസ് സ്കര്‍ട്ട് പഹന്‍ലൊ..

ദീദിയുടെ കൈയില്‍ പിങ്ക് നിറത്തിലുള്ള ഒരു കൊച്ചു ഉടുപ്പ് ,നിറയെമുത്തുവച്ച കഷ്ടിച്ച് മുട്ടുവരെ ഇറക്കമുള്ള അതിനു സ്ലീവ് ലെസ്സ് കൈ ആ‍ണ് .

‘‘ ജല്‍ദി ബേഠി.. “
സമയം 11 മണിയായിരിക്കുന്നു ഇനിയും 2 മണിക്കൂര്‍ കൂടിയെ ആളുകളുണ്ടാവൂ . ഒരു കുഞ്ഞു തേങ്ങല്‍ വീണ്ടുംകാതിലെക്കു വന്നലച്ചു .

“മമ്മി ..... ജല്‍ദി ആജാ... മമ്മി ..
മുജെ ബഹുത്ത് ദര്‍ദ് ഹൊ രഹാ ..മമ്മി ... “

“രൊ.. മത് ബേഠേ .. ... മേം ജല്‍ദി തെരെ പാസ്സ് ആ‍ഊം ഗി..... മേരെ നന്നാ.. മേരി ലാലി രോ മത്..“

മനസ്സ് കൊണ്ട് കിരണിനോട് മാപ്പുചോദിച്ചു കൊണ്ട് ,ആ ഉടുപ്പണിഞ്ഞ് സ്റ്റേജിലേക്കു കയറി.

ബാബുജീ ...സരാ ധീരെ ചലൊ...
പണ്ടു കുട്ടിയായിരുന്നപ്പോള്‍ പുതിയ ഉടുപ്പണിഞ്ഞു കണ്ണാടിയില്‍ നോക്കി കളിച്ചിരുന്നപോലെ , ഒരു കൊച്ചു ശലഭത്തെ പോലെ സ്വയം മറന്ന് അവള്‍ ആടി. കാണികള്‍ രൂപാ... രൂപാ... എന്നു് വിളിച്ചു കൊണ്ട് അവളുടെ മുകളിലേക്കു കാര്‍ഡുകള്‍ വാരിവിതറാന്‍ തുടങ്ങി...
അടുത്ത ഡാന്‍സും അവളുടെതു തന്നെ .

ദര്‍വാസ്സാ... ബന്ദ് കര്‍ പ്യാര്‍ കര്‍ ലൂം...


29 comments:

swaram said...

ജീവിതത്തിനും, മരണത്തിനും ഇടയിലെ ഇത്തിരി നേരം...അതിനിടയില്‍ എന്തൊക്കെ അനുഭവിക്കണം. തോരാത്ത കണ്ണീരും, അവസാനിക്കാത്ത കുറ്റപ്പെടുത്തലുകളും, പിന്നെയും എന്തൊക്കെയൊ...
നമ്മള്‍ ജീവിക്കുന്ന സമൂഹത്തിനു നേരെ മുഖം തിരിക്കാതെ, അവരുടെ വേദനകളെ വാക്കുകളുടെ അതിപ്രസരമില്ലാതെ, മനോഹരമായി അവതരിപ്പിച്ച വേഴാം‌ബലിന് അഭിനന്ദനങ്ങള്‍.

asdfasdf asfdasdf said...

നന്നായിരിക്കുന്നു വേഴാമ്പലേ.. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍. ദുബായിലും ബഹറിനിലുമൊക്കെ ഈ ജീവിതങ്ങള്‍ ഒരു പാട് തവണ കണ്ടിരിക്കുന്നു.
ഇനിയും എഴുതൂ. ജീവിത ഗന്ധിയായ കഥകള്‍.

വേഴാമ്പല്‍ said...

ബാബുജീ ...സരാ ധീരെ ചലൊ...
പണ്ടു കുട്ടിയായിരുന്നപ്പോള്‍ പുതിയ ഉടുപ്പണിഞ്ഞു കണ്ണാടിയില്‍ നോക്കി കളിച്ചിരുന്നപോലെ , ഒരു കൊച്ചു ശലഭത്തെ പോലെ സ്വയം മറന്ന് അവള്‍ ആടി.

വല്യമ്മായി said...

പോസ്റ്റ് ചെയ്ത അന്നു തന്നെ വായിച്ചിരുന്നു. എന്താണെഴുതേണ്ടതെന്നറിയാതെ തിരിച്ചു പോയതാണ്.

വേഴാമ്പല്‍ said...

സ്വരം , മെനോന്‍ ചേട്ടാ.. നന്ദിയുണ്ട്, ദുബായില്‍ നേരിട്ടു കണ്ട ഒരു കാഴ്ച്ച യെ ഒരു കഥയാക്കി മാറ്റുകയായിരുന്നു . നിങ്ങള്‍ നല്‍കുന്ന പ്രോത്സാഹനമാണെന്നെ വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നത്.

വേഴാമ്പല്‍ said...

വല്ല്യമ്മായി എന്താ ആരും ഈ വഴി വരാത്തെന്ന് വിചരിച്ചു ചെറിയ വിഷമം തൊന്നിയിരുന്നു . ഇപ്പൊ അതു മാറീട്ടോ .

Kiranz..!! said...

ഈശ്വരാ‍ാ‍ാ‍ാ‍ാ..

വല്യമ്മായിക്ക് വേഴാമ്പലിന്റെ കമന്റ് കണ്ട് കേറിവന്നതാ,നന്നായിരിക്കുന്നു വേഴാമ്പല്‍ കേഴും വേനല്‍ക്കുടീരമേ..!

Anonymous said...

ജീവിതത്തിനും, മരണത്തിനും ഇടയിലെ ഇത്തിരി നേരം...നന്നായീട്ടോ..

കുറുമാന്‍ said...

കൊള്ളാം വേഴാംബല്‍ നന്നായിട്ടുണ്ട്.

പിന്നെ ഒരു കാര്യം...അരണ്ടവെളിച്ചമുള്ള ആ ഹാളിലെ ടേബിളുകള്‍ക്കു ചുറ്റും ആളുകള്‍ നിറഞ്ഞിരിക്കുന്നു.പകല്‍ മാന്യന്മാരായ മധ്യവയസ്കരാണധികവും - മുജിറകാണാന്‍ വരുന്നു എന്നു കരുതി പകല്‍ മാന്യന്മാര്‍ മാന്യന്മാരല്ലാതാവുമോ? മാന്യതയുടെ മാനദന്ധം എന്താണാവോ?

വേഴാമ്പല്‍ said...

കുറുമാന്‍ ജി ഇത്തരം പകല്‍ മാന്യന്‍ മാര്‍ ഇല്ലെങ്കില്‍ അവര്‍ക്കു ജീവിതമില്ല.പിന്നെ മാന്യദയുടെ മാനദണ്ഡം, അതളക്കാന്‍ കഴിവുള്ളവര്‍ ഇതില്‍ കമ്മന്റെ എറിയട്ടെ...

sandoz said...

ഉം..കൊള്ളാം...വേഴാമ്പല്‍ കേഴല്‍ കൊള്ളാം.....

[കേരളത്തില്‍ കാബറേ നിരോധിച്ചത്‌ വലിയ ചതിയായി പോയി.
കഥകള്‍ക്കുള്ള സ്കോപ്പ്‌ നഷ്ടപ്പെട്ടു എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌....അല്ലാതെ...ഛെ]

വേഴാമ്പല്‍ said...

കിരണ്‍സ് വിന്ദുജാ.. നന്ദിയുണ്ട് ഈവഴിയൊന്നു വന്നതിലും കണ്ടതിലും. വീണ്ടും കാണാം

വേഴാമ്പല്‍ said...

സാന്‍ഡോസ് എത്തിയൊ...നന്ദി.. ഒരു തെറ്റിദ്ധാരണയും ഇല്ലാ..

Unknown said...

വേഴാംബല്‍ ,
ഇതും ജീവിതത്തിന്റേ ഒരു പരിച്ഛേദം

വാളൂരാന്‍ said...

വേദനിപ്പിക്കുന്ന വരികള്‍ വേഴാമ്പലേ... നന്നായിരിക്കുന്നു....

വേഴാമ്പല്‍ said...

അതെ പൊതുവാളെ ഇതൊരു സത്യം തന്നെയാ..നന്ദിയുണ്ട് വന്നതില്‍‍ .
വാളൂരെ നന്ദി

...പാപ്പരാസി... said...

വേദനിക്കുന്നു...,ഇങ്ങനെ എത്രയെത്ര അമ്മമാര്‍ മറ്റുള്ളവര്‍ക്ക്‌ വേണ്ടി സ്വന്തം ജീവിതം ഹോമിക്കുന്നു...എഴുതുക,വീണ്ടും വരാം

swaram said...

വേഴാം‌ബലേ,
ഇവിടെയിപ്പോള്‍ കമന്റുകളുടെ പെരുമഴക്കാലം ആണല്ലൊ? ഇനി ദാഹജലം കിട്ടിയില്ല എന്നും പറഞ്ഞ് പൊട്ടിക്കരയരുത്!!ആദ്യം തന്നെ തേങ്ങായുടച്ചതിന് എന്തൊക്കെയായിരുന്നു പുകില്‍!! എന്റമ്മൊ..
ഇപ്പൊ മനസ്സിലായൊ, ജീവിതത്തെക്കുറിച്ചുള്ള എന്തെഴുതിയാലും ഒപ്പം നടക്കാന്‍ ഇഷ്ടം പോലെ ആളുകള്‍ കാണുമെന്ന്. ഇനിയും ഒരുപാട് എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു.

വേഴാമ്പല്‍ said...

പാപ്പരാസി നന്ദി, സ്വരം ആദ്യം സങ്കടം വന്നെങ്കിലും ഇപ്പൊ ഭയങ്കര സന്തോഷം ഉണ്ട്.എന്റെ നിശാശലഭത്തെ സ്നേഹിക്കാന്‍ ഒരുപാടുപേര്‍ വന്നു .ഇനിയും കത്തിരിക്കുകയാണ്

Anonymous said...

ഉം...ഡാന്‍സ് ബാറിലെ ഒരു നിത്യ സന്ദറ്ശകയാണോ കഥാകൃത്ത് എന്നൊരു സംശയം.... എല്ലാം വളരെ കൃത്യമായി വിവരിച്ചിരിക്കുന്നു...കൊള്ളാം....

Kaithamullu said...

വേഴാംബലേ,
-വളരെ ഇഷ്ടായി.
നന്നായി വിവരിച്ചിരിക്കുന്നു.
പണ്ട് ഞാനും എന്റെ സുഹൃത്തിന്റെ കൂടെ ബര്‍ദൂബായീലെ സണ്‍സിറ്റിയില്‍ മൂന്നോ നാലോ വട്ടം പോയിട്ടുണ്ട്. അവിടെ നടന്ന കഥ നേരേ വിപരീതമായിട്ടായിരുന്നു. അതൊരു പോസ്റ്റാക്കാമെന്ന് വിചാരിക്കയാണിപ്പോഴിത് വായിച്ചപ്പോള്‍.

സാജന്‍| SAJAN said...

നന്നായി എഴുതിയിരിക്കുന്നല്ലോ
വേഴാമ്പലേ..ഹൃദയത്തില്‍ തൊട്ട കഥ!

ദേവന്‍ said...

വേഴാമ്പലേ,
കഥ വായിച്ചു, ഇഷ്ടമായി. കഥയ്ക്കിട്ട പേരും ഇഷ്ടമായി. വിസയുടെ ചതിവില്‍ കുടുങ്ങി ഒരുപാടു സ്ത്രീകള്‍ ഇവിടങ്ങളില്‍ അടുക്കളപ്പണി മുതല്‍ വേശ്യാവൃത്തി വരെ ചെയ്യുന്നു. പലര്‍ക്കും തിരിച്ചു പോകാനും നിവൃത്തിയില്ല.



ഞാന്‍ മുജ്‌റ കണ്ടിട്ടുണ്ട്. ഒരു മണിക്കൂറോ വൈകുന്നേരമോ സ്വപ്നലോകത്ത് മഹാരാജാവായി സഭയിലെ നര്‍ത്തകികള്‍ക്ക് പണം വാരി എറിയുന്ന സാധാരണക്കാരുടെ മൂഢസ്വര്‍ഗ്ഗമാണ് അതീന്നു തോന്നി. (കോടീശ്വരന്മാരാരും വരില്ലെന്ന് തോന്നുന്നു, ആവോ അടുത്തറിയില്ല)അത്തിക്കുര്‍ശി ഇതിനെക്കുറിച്ച് സ്വര്‍ഗാരോഹണം എന്ന കഥയില്‍ എഴുതിയിട്ടുണ്ട്.

ആരൊക്കെയോ മാന്യന്‍ ആരാണെന്നു തിരക്കുന്നതുകണ്ടു. ഗ്രാന്‍ഡ് എന്നും ബാര്‍ എന്നും ഒക്കെ കണ്ടതുകൊണ്ട് ഒരു മാന്യനെ പരിചയപ്പെടുത്താം, എനിക്കു ഈ മാന്യനെ കാണിച്ചു തന്നത് കൈരളിയുട്ടെ മുഹമ്മദ് ഫയാസ്.

വീട്ടില്‍ വളരെ ബുദ്ധിമുട്ടുകള്‍ ആയതുകൊണ്ട് ഒരു മുസ്ലീം കുട്ടി ദുബായില്‍ ജോലി അന്വേഷിച്ചു വന്നു. ഗ്രാജ്വേഷന്‍ വരെ പഠിച്ചതാണ്. വിസിറ്റ് രണ്ടെണ്ണം തീര്‍ന്നപ്പോഴേക്ക് അതുവരെ സ്പോണ്‍സര്‍ ചെയ്ത കുട്ടിയുടെ മുതിര്‍ന്ന ബന്ധുവും കൈ മലര്‍ത്തി. തുറന്നു കിട്ടിയ വാതില്‍ ഒരു ബാര്‍ ഹോട്ടലിന്റേതാണ്. പത്തു രണ്ടായിരം രൂപാ ശമ്പളമുണ്ട്, ടിപ്പ് കിട്ടുന്നുണ്ട്, അവധിയൊന്നുമില്ല 365 ദിവസം ജോലി. മറ്റു ശല്യങ്ങളോ അപമര്യാദക്കാരോ ആരുമില്ല. അഞ്ചു വര്‍ഷം അവിടെ ജോലി ചെയ്തു വീട്ടിലെ പ്രാരബ്ധമൊക്കെ കുറേ മാറി. അവള്‍ നാട്ടില്‍ പോയി കല്യാണം കഴിച്ചു. കെട്ടാന്‍ പോകുന്ന ചെറുക്കനോട് ഹോട്ടല്‍ ജോലി എന്നല്ലാതെ അതൊരു ബാര്‍ ആയിരുന്നെന്ന് പറയേണ്ടതില്ലെന്ന് വീട്ടുകാര്‍ അവളെ ശട്ടം കെട്ടി.

അങ്ങനെ കൊല്ലം രണ്ട് സന്തോഷമായി കടന്നു പോയി. കുട്ടിയുമൊന്നായി. അപ്പോഴാണു മാന്യന്‍ ലീവിലെത്തി വഴിയേ ഇവളും ഭര്‍ത്താവും കുട്ടിയും പോകുന്നത് കണ്ടത്. മാന്യന്‍ വളരെ അന്വേഷിച്ച് ഈ സ്ത്രീയുടെ ഭര്‍ത്താവിനെ കണ്ടു പിടിച്ച് ദുബായില്‍ ഭാര്യക്ക് ജോലി എന്തായിരുന്നെന്ന് വിശദീകരിച്ച് പറഞ്ഞു കൊടുത്ത് തെളിവിനായി അവിടെ നടന്ന ഒരു ബെര്‍ത്ത് ഡേ പാര്‍ട്ടിയുടെ വീഡിയോയും കാട്ടി. പെണ്ണിന്റെ ഭര്‍ത്താവ് അതോടെ അതിനെ ഡൈവോര്‍സ് ചെയ്തു. എത്ര നല്ല മാന്യന്‍- അദ്ദേഹം സത്യം കഷ്ടപ്പെട്ട് പറഞ്ഞു. മാന്യനെ എടുത്തിട്ട് ഇടിച്ച പെണ്ണിന്റെ ആങ്ങള എന്തൊരു നീചന്‍, മാന്യന്മാരെ ജീവിക്കാന്‍ സമ്മതിക്കില്ലെന്നു വച്ചാല്‍? ആ കുട്ടി ഇപ്പോള്‍ തിര്‍ച്ചു വന്ന് വേറൊരു ബാറില്‍ മദ്യം വിളമ്പി കുട്ടിയെ വളര്‍ത്തുന്നു.

തറവാടി said...

ജീവിത ഗന്ധിയായ കഥ , :) ‍

വേഴാമ്പല്‍ said...

ഇഞ്ചി കുഞ്ചു, അപ്പൊ നമ്മളും അവിടത്തെ നിത്യസന്ദര്‍ശകനാല്ലെ..

വേഴാമ്പല്‍ said...

നന്നായി ദേവന്‍, ഇങ്ങനൊരു കമ്മന്റിനുനന്ദി .മാന്യന്‍ മരെ കുറിച്ചുള്ള സംശയം ഇതോടെ പലര്‍ക്കും മനസ്സിലായിട്ടുണ്ടാകും‍

വേഴാമ്പല്‍ said...

കൈതമുള്ളേ ..വേഗം പോസ്റ്റിക്കോ..
സാജനും തറവാടിക്കും നന്ദി..

കരീം മാഷ്‌ said...

നിശാക്ലബ്ബില്‍ മുജ്ര കാണാന്‍ പോയിട്ടില്ല.പക്ഷെ കുടിച്ചു പൂക്കുറ്റിയായി വഴക്കടിച്ച ഞങ്ങളുടെ കമ്പനിയിലെ ഒരു ഹിന്ദിക്കാരന്‍ എഞ്ചിനീയര്‍ “ബജാവോ!” (വന്നെന്നെ സഹായിക്കൂ) എന്നു ഫോണില്‍ കുഴഞ്ഞ വാക്കില്‍ മൊഴിഞ്ഞപ്പോള്‍, പുറത്തു വണ്ടിയിലിരുന്നു മയങ്ങുകയായിരുന്ന ഞാന്‍ മങ്ങിയ വെളിച്ചമുള്ള ആ ഉത്തരേന്ത്യന്‍ സംഗീതം കേട്ട ഭാഗത്തേക്കു തപ്പിത്തറഞ്ഞു ചെന്നു തെകയാത്ത പൈസ സെറ്റില്‍ ചെയ്തു പഹയനെ തൂക്കിയെടുത്തു വണ്ടിയില്‍ കൊണ്ടു വന്നിടാന്‍ അതിനകത്തു കയറേണ്ടി വന്നിട്ടുണ്ട്‌.
ഇതു പോലെ ഒരു നിശാക്ലബ്ബിലെ ശലഭമെന്റെ കഴിഞ്ഞ പ്രാവശ്യത്തെ നാട്ടിലേക്കുള്ള വിമാനയാത്രയില്‍ തൊട്ടടുത്ത സീറ്റില്‍ കൂടെയുണ്ടായിരുന്നു.നാട്ടിലേക്കുള്ള മടക്കയാത്രയില്‍ മിക്കവാറും പേരോക്കെ ഹൃദയം തുറക്കുന്ന നൊസ്റ്റാള്‍ജിയക്കാരായി മാറാറുള്ളതിനാല്‍ അവള്‍ അവളെക്കുറിച്ചു ചിലതൊക്കെ പറഞ്ഞു. ബി.എ.വരെ പഠിച്ചവള്‍,കാശില്ലാത്തതിനാല്‍ ബിയെഡിനു പോകാന്‍ പറ്റാത്തവള്‍.താഴെ അഞ്ചു പേര്‍ക്കു വിശപ്പടക്കാന്‍ വര്‍ഷത്തില്‍ മൂന്നു ഹോട്ടല്‍ വിസിറ്റ്‌ വിസയെടുത്തു ഈരണ്ടു മാസം നൃത്തമാടി കാശുണ്ടാക്കി മടങ്ങുന്ന യുവജനോല്‍സവ നൃത്തത്തില്‍ സമ്മാനം കിട്ടിയ ഐശ്വര്യമുള്ള ഒരു കുട്ടി.
കൊള്ളാം വേഴാംബല്‍ കഥ നന്നായിട്ടുണ്ട്.
കണടതു അനുഭവിച്ചതും എഴുതു കുട്ടീ.
വരികള്‍ക്കു നല്ല ഭംഗിയുണ്ട്.ഉരുക്കാനുള്ള ചൂടും.

വേഴാമ്പല്‍ said...

കരീം മാഷെ വന്നതിലും, ഒത്തിരി നല്ല വാക്കുകളാല്‍ ,എന്റെ നിശാശലഭം സമ്പന്നമാക്കിയതിലും സന്തോഷം .