Thursday, June 7, 2007

മുഖമില്ലാതെ



മേശപ്പുറത്തിരിക്കുന്ന കത്തിലേക്കു വീണ്ടും നോക്കാന്‍ അയാള്‍ അശക്തനായിരുന്നു. ആരായിരിക്കാം ഇതെഴുതുന്നത്.കത്തില്‍ പറഞ്ഞതെല്ലാം സത്യമായിരിക്കുമൊ? ജഗ്ഗിലിരുന്ന വെള്ളം മുഴുവനും കുടിച്ചിട്ടും ദാഹം ഇനിയും മാറിയിരുന്നില്ല .എയര്‍ കണ്ടീഷണറിന്റെ തണുപ്പു കൂട്ടി വച്ചു അയാള്‍ കിടക്കയിലിരുന്നു . ദുബായിലെ എത്തിസലാത്ത് എന്ന കമ്പനിയില്‍ ചീഫ് അക്കൌണ്ടന്റിലേക്കുള്ള തന്റെ വളര്‍ച്ചയില്‍ അനുഭവിച്ചതൊന്നും അത്ര സുഖമുള്ളതായിരുന്നില്ല. 27 വര്‍ഷങ്ങള്‍ക്കു മുമ്പ് കൂട്ടുകാരനുമൊത്ത് ,ആടിന്റെ മണമുള്ള കള്ളലാഞ്ചിയില്‍ കയറി യാത്ര തിരിച്ചപ്പോള്‍ , അമൂല്യമായി ആകെ കൈയിലുണ്ടായിരുന്നത് കഷ്ടപ്പാടിലും നേടിയെടുത്ത പത്താക്ലാസ്സ് സര്‍ട്ടിഫിക്കറ്റ് ആയിരുന്നു.കഷ്ടിച്ചൊന്നിരിക്കാന്‍ പോലും സ്ഥലമില്ലാതെ, വിശപ്പിന്റെയും ദാഹത്തിന്റെയും കൊടുമുടി കണ്ടനാളുകള്‍ക്കവസാനം, ദൂരെ പൊട്ടുപോലെ കാണുന്ന കരയെ ലക്ഷ്യമാക്കി നീന്തുമ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടപ്പിറപ്പുകളുടെ മുഖങ്ങളായിരുന്നു തനിക്കു കരുത്തു നല്‍കിയത് . അവരുടെ പ്രാത്ഥനയുടെ ഫലമായിരിക്കാം , പരിചയപ്പെട്ട ഒരു സായിപ്പിന് ഇഷ്ടപ്പെടുകയും അവരുടെ വേലക്കാരനയി തന്നെ നിയമിച്ചതും . നാളുകള്‍ക്കു ശേഷം സായിപ്പ് ജോലി മതിയാക്കി തിരിച്ചു സ്വന്തം നാട്ടിലേക്ക് പോകാനിരിക്കെ തന്ന ഒരു പിയൂണ്‍ ജോലിയുടെ അപ്പോയിന്‍മെന്റ് ലെറ്റര്‍ ആണ് ഇന്ന് തന്നെ ഇവിടെ വരെ എത്തിച്ചതും. കിട്ടുന്ന ശമ്പളം മുഴുവനും നാട്ടിലെക്കയച്ചു കൊണ്ടിരുന്നപ്പോഴും ,മകന്‍ സമ്പാദിക്കുന്നത് കഷ്ടപ്പെട്ടാണെന്നു തിരിച്ചറിവുള്ള അച്ചന്‍ ആ പണമത്രയും ഭൂസ്വത്തായി മാറ്റി തന്റെ പേരിലാക്കാന്‍ മറന്നിരുന്നില്ല. ഇതിനിടയില്‍ സഹോദരങ്ങളെ അഭിമാനപൂര്‍വ്വം ഒരു കരക്കെത്തിക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യവും. തന്റെ ആഗ്രഹങ്ങള്‍ മാറ്റിവച്ചു അച്ചന്‍ കണ്ടുവച്ച പെണ്‍കുട്ടിയുമായി ജീവിതം പങ്കിടുന്നതിനിടയില്‍ ,അവളെ അന്ധമായി സ്നേഹിച്ചതിനും വിശ്വസിച്ചതിനും പകരമായി നഷ്ടപ്പെടുത്തിയത് വാര്‍ദ്ദക്യത്തിന്റെ അസ്വസ്തഥയിലും ആ‍ദ്യം പിറന്ന മൂന്ന് പെണ്‍മക്കള്‍ക്കു താഴെയായി ഒരാണ്‍കുട്ടിയുണ്ടായിക്കാണാന്‍ വഴിപാടുകളും നേര്‍ച്ചയും ആയികഴിഞ്ഞിരുന്ന അമ്മയെയും അച്ചനെയും സഹോദരങ്ങളെയും ആയിരുന്നു . അതിന്റെ ശാപമായിട്ടായിരുന്നിരിക്കണം അമ്മയെ അവസാനമായി കാണാനൊ മൂത്തമകനായിട്ടുപോലും ചിതക്കു തീ കൊളുത്താനൊ കഴിയാതെ പോയത്. ആണ്‍കുട്ടിപിറന്നതില്‍ അഹങ്കരിച്ചതാവാം പിന്നീടും തെറ്റുകള്‍ താന്‍ ആവര്‍ത്തിക്കുകയായിരുന്നു. തനിക്കു വേണ്ടിമാത്രം കഷ്ടപ്പെട്ടിരുന്ന അച്ചനെയും ഭാര്യാപിതാവിന്റെ നിര്‍ബന്ധത്തില്‍ വഴങ്ങി വീട്ടില്‍ നിന്നും ഇറക്കി വിട്ടിരുന്നു .നിറഞ്ഞ കണ്ണുകളോടെ ഒരുതാങ്ങെന്നോണം വടി നിലത്തു കുത്തി അച്ചന്‍ പടിയിറങ്ങിയ കാഴ്ച്ച പെട്ടെന്ന് ഇതുവരെ ഉണ്ടാക്കാത്ത ഒരു വിഷമംഅയാളില്‍ ഉടലെടുത്തു. ഹൃദയതകരാറിന്റെ ആരംഭം തന്നിലുണ്ടെന്നറിഞ്ഞതു മുതല്‍ നിര്‍ത്തി വച്ച ആകെയുള്ള ദുശ്ശീലമായ സിഗരറ്റ് വലി അയാള്‍ വീണ്ടും തുടങ്ങി. കത്തിനെക്കുറിച്ചുള്ള ഓര്‍മ്മ വീണ്ടും അയാളെ അലോസരപ്പെടുത്തി. നല്ല വിദ്യാഭ്യാസം നല്‍കി ഒരുപാട് പ്രതീക്ഷയോടെ വളര്‍ത്തുന്ന തന്റെ പെണ്‍മക്കള്‍ രണ്ടുപേരും പ്രണയത്തിലാ‍ണെന്നും മറ്റുമുള്ള കത്തുകള്‍ ആദ്യമൊക്കെ അയാള്‍ അവഗണിച്ചിരുന്നു . ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടക്കു കിട്ടിയ ചില സൂചനകള്‍ കത്തുകള്‍ക്കു ബലം നല്‍കുന്നവയാണെന്നു തിരിച്ചറിഞ്ഞതുമുതല്‍ അയാള്‍ അസ്വസ്ഥനായിരുന്നു . ഇന്നു വന്ന കത്തില്‍ മുഴുവനും തന്റെ ഭാര്യയെയും താനേറെ സ്നേഹിക്കുന്ന സഹോദരനെക്കുറിച്ചും അയിരുന്നതിനാല്‍ അയാളാകെ തളര്‍ന്നു. പെട്ടെന്നു അനുഭവപ്പെട്ട നെഞ്ചുവേദനയും വല്ലാതെ വിയര്‍ക്കാനും തുടങ്ങിയ അയാള്‍ സ്ഥിരമായി കഴിക്കാറുള്ള ഗുളികകള്‍ എടുക്കാന്‍ എഴുന്നെറ്റത് മാത്രമെ ഓര്‍മ്മയിലുണ്ടായിരുന്നുള്ളൂ . പിന്നിട് ബോധം വരുമ്പോള്‍ ഒരു മേജര്‍ അറ്റാക്ക് കഴിഞ്ഞു സൂക്ഷ്മനിരീക്ഷണത്തിനു വിധേയനായി ദുബായിലെ ഒരു ഹോസ്പിറ്റലിലാണെന്നു മനസ്സിലാക്കാന്‍ അധികം സമയമെടുക്കേണ്ടിവന്നില്ല. കഴിഞ്ഞതവണത്തെ ചെക്കപ്പിനു ചെന്നപ്പോള്‍ സൂചിപ്പിച്ച ശസ്ത്രക്രിയ ഇനിയും വൈകിക്കരുതെന്ന ഡോക്ടറുടെ കര്‍ശ്ശന നിര്‍ദ്ദേശപ്രകാരം രണ്ടുമാസത്തെ ലീവില്‍ അയാള്‍ നാട്ടിലെക്കു തിരിച്ചു.എയര്‍പോര്‍ട്ടില്‍ നിന്നും നേരത്തെ ബുക്ക് ചെയ്തപ്രകാരം പ്രശസ്തമായ അമര്‍ദാനന്ദമയീ ഹോസ്പിറ്റലില്‍ വന്നിറങ്ങി. വിദഗ്ധപരിശോധനക്കു ശേഷം ഓപ്പറെഷന്‍ തിയതിയും ഉറപ്പിച്ചു വീട്ടിലെക്കു മടങ്ങി. ഓപ്പറേഷനു പോകുന്നതിനു മുമ്പ് മക്കളെ അടുത്തു വിളിച്ചു ഉപദെശിച്ചു നേരെയാക്കാന്‍ അയാള്‍ വൃധാ ഒരു ശ്രമം നടത്തി നോക്കി. സ്വത്തെല്ലാം ഭാര്യയുടെയും മക്കളുടെയും പേരിലാക്കാന്‍ ഓടിനടക്കുന്ന അമ്മായിഅച്ചനെയും ഭാര്യയെയും അയാള്‍ നിരാശരാക്കിയില്ല. തന്റെ വീട്ടില്‍ നിന്നിറങ്ങിയ ശേഷം തറവാട്ടില്‍ ഒറ്റക്കു കഴിഞ്ഞിരുന്ന അച്ചനെ കാണണമെന്ന് അയാള്‍ക്കു തോന്നി. നീണ്ട ഇടവഴിയവസാനിക്കുന്ന പൂപ്പല്‍ പിടിച്ച ചവിട്ടുപടി കയറി ,ഇടിഞ്ഞു വീഴാറായ പടിപ്പുരയും കടന്ന് അയാളാദ്യം ചെന്നത് വിടിന്റെ തെക്കുഭാഗത്തായുള്ളഅമ്മയുടെ അസ്ഥിത്തറയിലേക്കായിരുന്നു .ഒരു മഴക്കാലത്തു സഹോദരനെ പ്രസവിച്ചു കിടന്നിരുന്ന അമ്മക്കു കിടക്കാനായി ,കുറച്ചകലെയുള്ള ചെറിയമ്മയുടെ വീട്ടില്‍ നിന്നും പത്തുവയസ്സുകാരനായ താന്‍ തനിയെ കയറ്റുകട്ടില്‍ ചുമന്നുകൊണ്ടുവന്നതും ,അടുക്കള ജോലിയില്‍ അമ്മയെ സഹായിച്ചിരുന്നതുംഎല്ലാം അയാളോര്‍ത്തു. അത്രക്കു സ്നേഹിച്ചിരുന്ന തന്റെ അമ്മയെ അവസാനം താന്‍ വെറുത്തതില്‍ അയാള്‍ക്കു പശ്ചാതാപം തോന്നി. പെട്ടെന്ന് വന്ന ഒരു ഇളം തെന്നലില്‍ അമ്മയുടെ സാമിപ്യവും അയാള്‍ തിരിച്ചറിഞ്ഞൂ. അമ്മയുടെ ശരീരത്തില്‍ നിന്നും വരുന്ന കാച്ചെണ്ണയുടെ മണം അവിടെ തങ്ങി നില്‍ക്കുന്നതയാള്‍ക്കനുഭവപ്പെട്ടു. ഉമ്മറത്തു മുഷിഞ്ഞ ചാരുകസേരയില്‍ പാതി മയക്കത്തിലായിരുന്ന അച്ചന്റെ കാലില്‍ വീണു മാപ്പു പറഞ്ഞ അയാളെ നെറുകില്‍ കൈവച്ചനുഗ്രഹിക്കുമ്പോള്‍ അച്ചന്റെ കൈ വിറക്കുന്നുണ്ടായിരുന്നു .അച്ചന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്ന കണ്ണിരിന്റെ ചൂടില്‍ സ്വയം ഉരുകുന്നതയാളറിഞ്ഞു . ഉമ്മറവാതിലിനു പിറകില്‍ നിന്നും വിധവയായ പെങ്ങളുടെ നേര്‍ത്തതേങ്ങല്‍ കേട്ടില്ലെന്നുനടിച്ചു തിരിഞ്ഞു നോക്കാതെ അയാള്‍ തറവാട്ടില്‍ നിന്നിറങ്ങി ... ... ഇനിയൊരിക്കലും മടങ്ങിവരാത്ത അവസാന യാത്രയിലേക്ക്...

21 comments:

വേഴാമ്പല്‍ said...

ഉമ്മറവാതിലിനു പിറകില്‍ നിന്നും വിധവയായ പെങ്ങളുടെ നേര്‍ത്തതേങ്ങല്‍ കേട്ടില്ലെന്നുനടിച്ചു തിരിഞ്ഞു നോക്കാതെ അയാള്‍ തറവാട്ടില്‍ നിന്നിറങ്ങി ...
... ഇനിയൊരിക്കലും മടങ്ങിവരാത്ത അവസാന യാത്രയിലേക്ക്...

അബ്ദുല്‍ അലി said...

വേഴാംബല്‍
പലതും നേടിയെടുക്കാനുള്ള കുത്തോഴുക്കില്‍ ഒലിച്ച്‌ പോവുന്ന സ്വന്തം ജീവിതത്തിന്റെ വില മനസിലാക്കാന്‍ പലര്‍ക്കും കഴിയാറില്ല.
പലര്‍ക്കും വഴിക്കാട്ടിയവട്ടെ ഈ പോസ്റ്റ്‌.

വേഴാമ്പല്‍ said...

അബ്ദുല്‍ അലി, താങ്കള്‍ പറഞ്ഞതു സത്യമാണ് ഇതു കഥയല്ല ‍ എനിക്കറിയുന്ന ഒരാളുടെ ജീവിതമായിരുന്നു. മുഴുവനും പകര്‍ത്താനായൊ എന്നറിയില്ല.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“ഇനിയൊരിക്കലും മടങ്ങിവരാത്ത അവസാന യാത്രയിലേക്ക്...
”... ആരു പറഞ്ഞു തിരിച്ചൂ വരില്ലാന്ന്... ഇതേ വഴി തന്നെ ഇനിം വരും.. തിരിച്ചറിവുണ്ടായില്ലേ..

വേഴാമ്പല്‍ said...

കുട്ടിച്ചാത്തന്‍, തിരിച്ചറിവുണ്ടാകാന്‍ വൈകിപ്പോയിരുന്നു...

swaram said...

വേദനകള്‍ എന്നും കൂടപ്പിറപ്പല്ലേ...പലതും വെട്ടിപ്പിടിക്കുന്നതിനിടയില്‍ മടിശ്ശീലയുടെ കനം കൂടുമ്പോള്‍ മനസ്സിലെ നന്മകള്‍ കൈമോശം വരുന്നത് നമ്മളറിയാതെ പോവുന്നു. അഹങ്കാരവും, പുച്ഛവും മനസ്സിനെയും ശരീരത്തെയും കീഴടക്കുന്നതിന് മുന്നെ തിരിച്ചറിവുണ്ടാകണം. നമ്മളേക്കുറിച്ചും, ചുറ്റുപാടുകളെക്കുറിച്ചും...നന്നായിരിക്കുന്നു വേഴാമ്പലിന്റെ “മുഖമില്ലായ്മ്”.

കുറുമാന്‍ said...

വളരെ നന്നായി എഴുതിയിരിക്കുന്നു വേഴാംബല്‍. പിന്നെ ഞാന്‍ പറയുന്നു, അയാള്‍ക്കതു വേണം, അനുഭവിക്കണം.

പെറ്റുവളര്‍ത്തിയ അമ്മയേം, അച്ഛനേം, സ്വന്തം കൂടപിറപ്പിനേം മറന്ന് പെണ്ണിനേം, പെണ്ണിന്റെ അപ്പനേം നമ്പിയ അയാള്‍ ഒരു പൊട്ടന്‍ തന്നെ. വിഡ്ഡികുശ്മാണ്ടം. അയാള്‍ക്ക് ഹാര്‍ട്ട് അറ്റാക്കല്ല വരേണ്ടിയരുന്നത്, തലയില്‍ തേങ്ങാ വീഴണമായിരുന്നു. കാലമാടന്‍. എനിക്കയാളോട് യാതൊരു വിധ അനുകമ്പയും തോന്നുന്നില്ല.

ചീര I Cheera said...

പോസ്റ്റ് നന്നായി..
എന്തായാലും അയാള്‍ തെറ്റുകളെല്ലാം തിരിച്ചറിഞ്ഞൂല്ലോ..

Unknown said...

ഇന്നലെ വായിച്ച് ഒരു കഥ പത്ത് മിനിറ്റില്‍ ചുരുക്കിപ്പറയാന്‍ പറഞ്ഞാല്‍ ഒരാള്‍ പറയുന്നത് പോലെ തോന്നി ആഖ്യാനം. കുറച്ച് കൂടി ഭാഷയ്ക്ക് മിഴിവ് വന്നാല്‍ കഥ വളരെ നന്നാവും.

ഓടോ: ഞാന്‍ വിമര്‍ശേഷ് കുമാര്‍. മലയാളം ബ്ലോഗുകളിലെ പേര് കേട്ട വിമര്‍ശകന്‍. തല്ലരുത് പ്ലീസ്. :-)

Mubarak Merchant said...

ടച്ചിങ്ങ്..

Dinkan-ഡിങ്കന്‍ said...

ശരിക്കും നന്നായിരിക്കുന്നു. “മുഖം” എന്ന പേര്‍സോണിക് മുഖം മൂടികള്‍ അഴിഞ്ഞ് വീഴട്ടെ

വേഴാമ്പല്‍ said...

ദില്‍ബു, വിമര്‍ശനത്തിനു നന്ദി.
പിന്നെ ഞങ്ങള്‍ തൃശൂരുകാരുണ്ടല്ലൊ എപ്പോഴും സ്പീഡിലാ കാര്യങ്ങള്‍ പറയുക.
സ്വരത്തിനും, പി ആ‍റിനും ,ഇക്കാസിനും, കുറുമാനും, ഡിങ്കനും നന്ദി.

ഞാന്‍ ഇരിങ്ങല്‍ said...

വേഴാമ്പല്‍ ഇനിയും ഒരുപാട് കാത്തിരിക്കേണ്ടിയിരിക്കുന്നു ഒരു പുതിയ കഥ എഴുതാന്‍. ഒട്ടും പുതുമ ഭാഷയ്ക്കൊ കഥയ്ക്കൊ ഇല്ല എന്നു പറയുമ്പോള്‍ വിഷമമല്ല ഉണ്ടാകേണ്ടത് തിരിച്ചറിവാണ്. സ്ഥിരമായി മ വായിക്കുന്ന ആളാണെന്ന് ഭാഷ കണ്ടാല്‍ അറിയാം. ഒന്നു കളം മാറിചവിട്ടിയാല്‍ മറ്റ് ഭാഷയും സ്വന്ത മാകും.
പിന്നെ
കഥയെകുറിച്ച്: പത്തൊ അതിലധികമോ കേട്ട കഥ ചുരുക്കി കുറിച്ചു വച്ചതായി തോന്നി.
വീണ്ടും കാണും വരെ
സ്നേഹത്തോടെ
ഇരിങ്ങല്‍

കരീം മാഷ്‌ said...

ഈ കഥ എനിക്കിഷ്ടപ്പെട്ടില്ലാത്തതിനാല്‍ അഭിപ്രായം പറയാതെ ഞാന്‍ പോകുന്നു

കരീം മാഷ്‌ said...

ശരിക്കും നന്നായിരിക്കുന്നു. “മുഖം” എന്ന പേര്‍സോണിക് മുഖം മൂടികള്‍ അഴിഞ്ഞ് വീഴട്ടെ

ഈ പെര്‍സോണിക്‌ മുഖം മൂടികളെക്കുറിച്ച്‌ ഞാന്‍ ഇന്നലെ എവിടെയോ കേട്ടതാണല്ലോ ( കള്ളാ അപ്പോള്‍ നീയാണല്ലെ ഡിങ്കന്‍?)
കള്ളി പൊളിഞ്ഞുട്ടോ!

മാവേലി കേരളം said...

ചിലര് അമ്മേട അടിമയാകും, ചിലര് അച്ചന്റ്, ചിലരു പെങ്ങെന്മ്മാരടെ, ചേട്ടന്റ്, അമ്മയിയമ്മെടെ, അമ്മായി അച്ചന്റ്. അടിമയാകാന്‍ ഇരിയ്ക്കുന്നവനെ എല്ലാരും അടിമയാക്കും. എനിയ്ക്കൊരു സഹതാപവുമില്ല ഇത്തരം അബുഭവമുളളവരോട്.

സ്വയം ചിന്തിച്ചു പ്രവര്‍ത്തിയ്ക്കാന്‍ കഴിവില്ലാതെ വരുന്ന ഇത്തരം ആളുകളുടെ കഥകളില്‍ നിന്നും സ്വയം കണ്ടെത്താനൊരു തീരുമാനം ഉണ്ടാകട്ടെ എല്ലാര്‍ക്കും എന്നു ആശംസിയ്ക്കുന്നു.

asdfasdf asfdasdf said...

കഥ നന്നായി എന്നുമാത്രം പറയട്ടെ. കൂടുതലൊന്നുമില്ല, കഥയിലും കഥയോടുള്ള അഭിപ്രായത്തിലും. ഇനിയും എഴുതു.
(അഞ്ചുമിനിട്ടില്‍ രണ്ടഭിപ്രായം പറയാന്‍ എനിക്കാവില്ല.)

വേഴാമ്പല്‍ said...

ഇരിങ്ങല്‍ , വിമര്‍ശനങ്ങള്‍ കുറച്ച് വിഷമം ഉണ്ടാക്കുമെങ്കിലും എഴുത്തിനെ കൂടുതല്‍ നന്നാക്കാന്‍
അതുപകരിക്കുമെന്ന് ഉറപ്പ് .ഇനിയും വരണം ഇതു പോലെ നല്ല വിമര്‍ശനങ്ങള്‍ക്കായി.

വേഴാമ്പല്‍ said...

മാഷിനും, മേനോന്‍ ചേട്ടനും,മാവേലിക്കും നന്ദി
എന്റെ ഈ കഥയും കഥാപാത്രത്തെയും ആര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ലെന്നറിഞ്ഞതില്‍ വളരെ സന്തോഷം .കാരണം എനിക്കും ഇഷ്ടമല്ലായിരുന്നു ഇയാളെ .

Kaithamullu said...

എനിക്കറിയാം ഇത്തരം കുറച്ചു പേരെ.
-എന്റെ ചില ബന്ധുക്കളാ!

അവരെങ്ങനേയാ വേഴാംബലിന്റെ കൈയിലെത്തിയേ?

വേഴാമ്പല്‍ said...

കൈതമുള്ളേ...
ഇത്തരം ബന്ധുക്കള്‍ എല്ലാവര്‍ക്കും കാണും,
അതുകൊണ്ടാ ഈ കഥ ആര്‍ക്കും ഇഷ്ടമാവാതെ പോയത് .