Saturday, April 28, 2007

അര്‍ത്ഥമറിയാത്തവള്‍


തന്റെ ബ്ലോഗിലെ കഥക്കും കവിതകള്‍ക്കും വരുന്ന കമ്മന്റിലൊന്നില്‍ അവളുടെ കണ്ണുകളുടക്കി .ആ വാക്കുകളിലടങ്ങിയ ആത്മാര്‍ത്ഥതയും ‍സാന്ത്വനവും അവളെ വല്ലാതെ അകര്‍ഷിച്ചിരുന്നു. പതിവായുള്ള അയാളുടെ കമ്മന്റുകള്‍‍ക്ക് അവളും മറുപടി നല്‍കി കൊണ്ടിരുന്നു .
ഒരുദിവസം അയാള്‍‍ അവളെ ഓര്‍ക്കൂട്ടത്തിലെ ചാറ്റ് റൂമിലേക്ക് ക്ഷണിച്ചു . ഒരിക്കലും കടന്നു ചെല്ലാത്തയിടമായിരുന്നതുകൊണ്ടായിരിക്കണം പേടിച്ചരണ്ട പേടമാനിനെപോലിരുന്ന അവള്‍ക്കയാള്‍ ധ്യര്യംനല്‍കികൊണ്ടിരുന്നു. ഓഫീസിലെ ഇടവേളകളില്‍ അവര്‍ മണിക്കൂറുകളോളം ചാറ്റ് ചെയ്തുകൊണ്ടിരുന്നു.കഥകളും, കവിതകളും പിന്നെ ബ്ലോഗിലെ പാരവെപ്പും അയാളും, കുഞ്ഞുന്നാളില്‍ സൂക്ഷിച്ചുവച്ചിരുന്ന വളപ്പൊട്ടുകളും ,പാഠപുസ്തകത്തിലൊളിപ്പിച്ചുവച്ച മയില്‍ പീലിയും, മഴച്ചാലുകളിലൊഴുക്കിവിട്ട കടലാസുതോണിയും അവളും പരസ്പരം പങ്കുവച്ചപ്പൊള്‍ ‍പാതിവഴിക്ക്പിരിഞ്ഞുപോയ തന്റെ കളിക്കൂട്ടുകാരനെ അവളയാളില്‍ കാണുകയായിരുന്നു. ഇടക്കയാള്‍ നല്‍കുന്ന സാന്ത്വനം ഒരു സഹോദരനെ പൊലെയായിരുന്നു അവള്‍ക്ക് .
അത് കൊണ്ട് തന്നെ ഫോണ്‍ നംബറും ഫോട്ടോയും കൈമാറാന്‍ അവള്‍ക്ക് മടിതോന്നിയില്ല.
പിന്നീടുള്ള ചാറ്റുകളില്‍ ഇടക്കുകയറി വരുന്ന ചിലദ്വയാര്‍ത്ഥമുള്ള വാക്കുകള്‍ക്ക് അര്‍ത്ഥമറിയാതവള്‍ പകച്ചു. പിന്നീട് അസമയുത്തുള്ള ഫോണ്‍കോളുകളും കൂട്ടി വായിച്ചപ്പോള്‍ വാക്കുകളിലൊളിപ്പിച്ചുവച്ച കപടസ്നേഹത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥമറിഞ്ഞ അവള്‍ ആത്മാര്‍ത്ഥ സൌഹ്രദം നഷ്ടമായെന്നറിഞ്ഞ നിമിഷം ചി‍രിക്കണൊ കരയണൊ എന്നറിയാതെ അര്‍ത്ഥശൂന്യയായി.
“ഈ കഥയൊ കഥാപാത്രങ്ങളൊ തികച്ചും സാങ്കല്പികം മാത്രമാണ്ണ്. ജീവിച്ചിരിക്കുന്നവരുമായി ഇതിനു സാമ്യമുണ്ടെങ്കില്‍ യാദ്രിശ്ചികമാണ്ണ്‍‍ “

6 comments:

വേഴാമ്പല്‍ said...

ഈ കഥയൊ കഥാപാത്രങ്ങളൊ തികച്ചും സാങ്കല്പികം മാത്രമാണ്ണ്. ജീവിച്ചിരിക്കുന്നവരുമായി ഇതിനു സാമ്യമുണ്ടെങ്കില്‍ യാദ്രിശ്ചികമാണ്ണ്‍‍

കുറുമാന്‍ said...

അറിയാത്ത ആളുകള്‍ വിളിക്കുംബോള്‍ ഫോട്ടോയും, നമ്പറുമൊക്കെ കൊടുക്കുമ്പോള്‍ സുക്ഷിക്കണ്ടേ...

കണ്ടാലാറിയാത്തവന്‍ കൊണ്ടാലറിയും എന്ന പഴം ചൊല്ല് യാഥാര്‍ത്ത്യമാകുന്നതിവിടെ

വേഴാംബലിന്നു ബൂലോകത്തിലേക്ക് സ്വാഗതം. തുടര്‍ന്നും എഴുതൂ...

swaram said...

നിറഞ്ഞ സ്‌നേഹത്തോടെ സ്വാഗതം!!

വേഴാമ്പല്‍ said...

കുറുമാന്‍ ജി, സ്വരം നന്ദി.

ശിശു said...

വേഴാമ്പല്‍. സ്വാഗതം ബൂലോഗത്തേക്ക്‌.. വൈകിയാണ്‌ കണ്ടത്‌.. അമിതപ്രതീക്ഷകളൊന്നുമില്ലെങ്കില്‍ ബൂലോഗം എല്ലാം നല്‍കുന്നിടം.
തുടര്‍ന്നെഴുതുക.. ഭാവുകങ്ങള്‍.

കരീം മാഷ്‌ said...

അറിയാത്ത ആളുകള്‍ വിളിക്കുംബോള്‍ ഫോട്ടോയും, നമ്പറുമൊക്കെ കൊടുക്കരുത്!

പാഠം 1