Saturday, April 28, 2007

പായക്കപ്പല്‍


ജനിച്ചതും വളര്‍ന്നതും പഠിച്ചതും ത്രിശൂര്‍‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് കുമരനെല്ലൂര്‍ ഗ്രാമത്തില്‍‍.
സ്വപ്നം കൊണ്ടു ഞാന്‍ കെട്ടിയുണ്ടാക്കിയ മഞ്ഞുകൊട്ടാരം വിധിയുടെ തീഷ്നതാപമേറ്റ്
ഉരുകിയൊലിച്ചൊരുകടലായി മാറി. അതില്‍ മുങ്ങി താണുകൊണ്ടിരുന്ന എന്നെ കരകയറ്റുവാനായിവന്ന ഒരു പായക്കപ്പല്‍ .

അതിന്റമരത്ത് IT യെ ഒരുപാട് സ്നേഹിക്കുന്ന കവിതയൊ കഥയൊ ഇഷ്ടപ്പെടാത്ത എന്റെ പ്രിയതമന്‍.
കൂടെ ഇടക്കുണ്ടാകുന്ന കൊടുങ്കാറ്റിലും പേമാരിയിലും പായക്കപ്പലിനെ സംരക്ഷിക്കാന്‍ മാത്രം പക്വതയുള്ള രണ്ടാക്ലാസ്സുകാരനായ ഞങ്ങളുടെ ഓമനപുത്രന്‍‍. ‍ ഈ കപ്പലിലൂടെ എന്റെ യാത്ര തുടങ്ങിയിട്ട് എട്ട് സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു .ഇത്രയും എന്നെ കുറിച്ച് .
തുടക്കക്കാരിയായ എനിക്ക് നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് ഞാനെന്റെ അദ്യത്തെ പോസ്റ്റ് പബ്ലിഷ്ഷ് ചെയ്യുകയാണ്ണ്.അനുഗ്രഹിക്കുക.





13 comments:

വേഴാമ്പല്‍ said...

തുടക്കക്കാരിയായ എനിക്ക് നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് ഞാനെന്റെ അദ്യത്തെ പോസ്റ്റ് പബ്ലിഷ്ഷ് ചെയ്യുകയാണ്ണ്.അനുഗ്രഹിക്കുക.

Praju and Stella Kattuveettil said...

നല്ല ഇന്റ്രൊഡകഷന്‍.......എല്ലാവിധഭാവുകങ്ങളും നേരുന്നു...

സുല്‍ |Sul said...

വേഴാംബല്‍,
ബൂലോകത്തേക്ക് സ്വാഗതം.
വരുവിന്‍ ആര്‍മ്മാദിപ്പിന്‍...

-സുല്‍

വേഴാമ്പല്‍ said...

തരികിട, സുല്‍ വളരെ നന്ദി.

സുല്‍ |Sul said...

വേഴാമ്പലേ,
ഈ കോമ (,) കണ്ടു പിടിച്ചില്ലായിരുന്നെങ്കില്‍ എന്റെ കാര്യം കട്ട പൊഹ. അല്ലെങ്കിലെ ഇപ്പൊതന്നെ വെടി തീരാറായി. ഇനി ഇതും കൂടി സഹിക്കാനാവില്ല.
-സുല്‍

കരീം മാഷ്‌ said...

ബൂലോഗത്തു ചിലപ്പോള്‍ കാറ്റും കോളും കഠിനമാകും.
നല്ല മനസ്സാന്നിധ്യത്തോടെ പായക്കപ്പലോട്ടാന്‍ അറിയാമെങ്കില്‍ നടുക്കടലിലേക്കു വലതു കാല്‍ വെച്ചു കേറന്നെ!
സ്വാഗതം.

ജ്യോതിര്‍മയി /ज्योतिर्मयी said...

സ്വാഗതം വേഴാമ്പലേ...സ്വാഗതം :)

കരീം മാഷ്‌ said...

ബ്ലോഗിന്റെ പേരു പായകപ്പല്‍ എന്നതു മാറ്റി പായക്കപ്പല്‍ എന്നാക്കിയാലെ ശരിക്കുള്ള വാക്കാവൂ.

വേഴാമ്പല്‍ said...

മാഷെ ഞാന്‍ തെറ്റു തിരുത്തീട്ടൊ , കാറ്റിലും കോളിലും നിന്നും രക്ഷപ്പെടാന്‍ ഇതുപൊലൊരു കൈ സഹായത്തിനു നന്ദിയുണ്ട്.

വേഴാമ്പല്‍ said...

ജ്യോതിര്‍മയി, നന്ദി

മുസ്തഫ|musthapha said...

വേഴാംബലിനു സ്വാഗതം...
നല്ല അവതരണവും പടവും!




സുല്ലേ... ആ (,) കോമ ഉണ്ടെങ്കിലും നീ തരികിട തന്നെ :)

വേഴാമ്പല്‍ said...

അഗ്രജന്‍ ,വൈകിയാണെങ്കിലും വന്നുവല്ലൊ സന്തോഷം
പിന്നെയ് സുല്ലിന്റെ രക്തത്തിലെനിക്കു പങ്കില്ലാട്ടൊ...

മാവേലി കേരളം said...

വേഴാമ്പലേ സ്വാഗതം

നമ്മളൊത്തിരി പേരുണ്ട്, ഇനി ഒരുമിച്ചു യാത്രചയ്യാന്‍. കാറും കോളും പിന്നതൊരു രസമായിക്കൊള്ളും

ആശംസകള്‍