ഇത് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള പ്രശസ്തമായ ഉത്രാളിക്കാവ് അമ്പലം .
വെടിക്കെട്ടിനു പ്രാധാന്യമുള്ള തൃശൂര്‍ പൂരം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം ഉത്രാളിക്കാവിലെ
പൂരത്തിനു തന്നെ
വളരെ പണ്ട് , പാടത്ത് കുറച്ചു ചെറുമികള്‍ നെല്ലു കൊയ്യുകയായിരുന്നത്രെ. അതില്‍
അരിവാളിനു മൂര്‍ച്ചകൂട്ടാന്‍ ഉത്രാളി എന്നു പേരുള്ള ഒരു ചെറുമി ഒരു കല്ലിനരുകില്‍ ചെന്നു. മൂര്ച്ചകൂട്ടുന്നതിനിടയില് കല്ലില്‍ നിന്നും വന്ന രക്തം കണ്ട് ചെറുമിക്ക് ബോധക്കേടുണ്ടായി. ഓടിവന്ന മറ്റാരും അതുകണ്ടിരുന്നില്ല പോലും. ബോധം വന്ന ഉത്രാളി ചെറുമി ആ കല്ലില്‍ ദേവിയുടെ സാന്നിധ്യം അറിയിച്ചു. പ്രശ്നം വച്ചു നോക്കിയപ്പോള്‍ അതു സത്യവുമായിരുന്നു. ദേവികടാക്ഷം കിട്ടിയ ഉത്രാളി ചെറുമിയുടെ പേരിലാണത്രെ പിന്നീട് ആ അമ്പലം പ്രശസ്തമായത്.
എത്രയെത്ര ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷിയായിട്ടുണ്ടാവണം ഈ അരയാല്‍ മുത്തശ്ശി
Sunday, July 15, 2007
Subscribe to:
Post Comments (Atom)
15 comments:
ഇത് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള പ്രശസ്തമായ ഉത്രാളിക്കാവ് അമ്പലം .
ഈ റയില്‍ പാളങ്ങളും ഒരു വെടികെട്ടിന്റ്റെ കഥ പറയും, നല്ല ചിത്രം
കൊള്ളാം. നല്ല ഫൊട്ടംസ്.
Nalla post..It would have been better if more details were provided
മനസ്സ് നിറഞ്ഞു
രുധിര കാളി ലോപിച്ചാണു ഉത്രാളിക്കാവായതെന്നും കേട്ടിട്ടുണ്ട്.എഴുത്തും പടങ്ങളും നന്നായി.
ചാത്തനേറ്: നല്ല പടങ്ങള്‍,
ഇത്തിരികൂടി ചരിത്രമാവാരുന്നു.
നല്ല ചിത്രങ്ങള്‍,
വിവരണം കുറച്ചു കൂടിയാവാമായിരുന്നു.
സിനിമാഗാനങ്ങളില്‍ ഉത്രാളിക്കാവിനെക്കുറിച്ചു കേട്ടറിഞ്ഞിട്ടുണ്ട്.
നന്ദി.
വേഴാംബലേ,
കലക്കി!! രാവിലെ തന്നെ മനസ്സൊന്നു കുളിര്‍ത്തു.
വിവരണം അല്പം കുറഞ്ഞുപോയി. എന്നാലും പടങ്ങള്‍ നന്നായി..
നന്നായിരിക്കുന്നു.
ശില്പി, മണിക്കുയില്‍,അനോണിമസ്, ദില്‍ബു,
മുസാഫിര്‍,കുട്ടിച്ചാത്തന്,കരീം മാഷെ,സ്വരം, മേനോന് ചേട്ടന്,പടിപ്പുര,എല്ലാവര്ക്കും നന്ദി,
കൂടുതല്‍ ചരിത്രവും ,ചിത്രങ്ങളുമായി വീണ്ടും വരാം
കൊള്ളാം :)
ചിത്രങ്ങള്‍ അതി ഗംഭീരം
ഡിങ്കനും ,സ്വപ്നക്കും നന്ദി.
Post a Comment